HISTORY

കോണ്‍ഗ്രസ്സില്‍ സമര്‍പ്പിതമായി സേവനം നടത്തിയ സത്യസന്ധനും, ശക്തനുമായ ഭരണാധികാരിയായിരുന്ന പി.റ്റി. ചാക്കോയെ 1963 കളില്‍ ഗ്രൂപ്പുവഴക്കും, ഗുഡാലോചനയും മൂലം ഭരണത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നും പുറന്തള്ളി തുടര്‍ന്ന് 1964 ആഗസ്റ്  1ന് പി.റ്റി ചാക്കോ മരിച്ചു. അദ്ദേഹത്തിന്റെ അനുകൂലികള്‍  കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ ഒത്തു കൂടികൊണ്ട് കൂട്ടായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. 1964 ഒക്ടോബര്‍ 9 ന്  കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ മന്നത്തു പത്മനാഭന്‍ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയ്ക്കു പേര് പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങളും വരുമാന മാര്‍ഗങ്ങളും ലഭ്യമാക്കികൊണ്ട് അധികാര വികേന്ദ്രീകരണവും, ജനാധിപത്യവല്‍ക്കരണവും യാഥാര്‍ഥ്യമാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും, ശക്തമായ കേന്ദ്രത്തോടൊപ്പം സംതൃപ്തമായ സംസ്ഥാനം കെട്ടിപ്പടുക്കുന്നതിനും , ജനാധിപത്യ മതേതര സോഷ്യലിസ്റ് കാഴ്ചപ്പാടിലധിഷ്്ടിതമായ സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ജന മുന്നേറ്റത്തിന് നേതൃത്വം നല്കിയും, കാര്‍ഷിക മേഖലയ്ക്ക് മുഖ്യ പ്രാധാന്യം നല്കികൊണ്ടുള്ള ഭരണഘടനയുടെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നു.
 
സമാധാനത്തില്‍ അധിഷ്ടിതമായ സാമൂഹിക സാമ്പത്തിക വിപ്ളവത്തെ പ്രതിനിദാനം ചെയ്യുന്ന, തുല്യ വലുപ്പത്തില്‍ ആദ്യം വെള്ളയും തുടര്‍ന്ന് ചുവപ്പ് നിറമുള്ള പതാക പാര്‍ട്ടിയുടെ ഔദ്യോഗിക പതാകയായി അംഗീകരിച്ചിരിക്കുന്നു. പല സന്ദര്‍ഭങ്ങളിലായി നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സിന് പല ഗ്രൂപ്പുകള്‍ നിലവില്‍വന്നു.
 
1993 ഡിസംബര്‍ 16-)o തീയതി കോട്ടയത്ത് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സമ്മേളനത്തില്‍, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാശേഷി തെളിയുച്ചുകൊണ്ട്.  ഉയര്‍ന്നുവന്ന,  ഏറ്റവും നല്ല നിയമസമാജികനായ, ഭരണനിര്‍വ്വഹണത്തില്‍ കരുത്തനുമായ ശ്രി ടി. എം. ജേക്കബ്ബിനെ ലീഡറായി അംഗീകരിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ തീരുമാനിച്ചു. കേന്ദരതെരഞ്ഞെടുപ്പുകമ്മീഷന്‍ കേരളാകോണ്‍ഗ്രസ് ജേക്കബ്ബ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗികാരം നല്കി.
 
1994 മേയ് 6,7,8 തീയതികളില്‍ കോട്ടയത്തു നടത്തിയ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  8 - ാം തീയതി മാമന്‍ മാപ്പിള ഹാളില്‍കൂടിയ പ്രതിനിധി സമ്മേളനത്തില്‍ "വികസനത്തിലൂടെ ജനക്ഷേമം"  കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയുടെ നയരൂപരേഖ പ്രഖ്യാപിച്ചു.

A. സാമ്പത്തികനയം.  1. Government is a facilitator not an entrepreneur 2. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ദരിദ്രരില്‍ ദരിദ്രായവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാ കര്യങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്കണം. 3. കാര്‍ഷിക വിളകളുടെ തറവില ഒരോ വര്‍ഷവും പുതുക്കുക.  4
Price Stabilization Fund രൂപീകരിക്കുക. 5. കയറ്റുമതിക്ക്. 6.കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമാക്കുക. 7. തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കെ അപകട    മരണം സഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് മതിയായ ധനസഹായം. 8. വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക. മംഗലാപുരം തിരുവനന്തപുരം റെയില്‍വെ ഇരട്ടിപ്പിക്കല്‍. മലയോര ഹൈവേ ,മലയോര റെയില്‍വെ. 9 മൂല്യര്‍ജ്ജിതത്വമുള്ള വ്യവസായങ്ങള്‍ക്ക് പ്രാധാന്യം. 10 അട്ടിമറി അവസാനിപ്പിച്ച് തെഴിലാളി സഹകരണം ഉറപ്പാക്കാല്‍. 11 ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപത്തിന്റെ 80%  സംസ്ഥാനത്ത് ചെലവഴിക്കുക. 12 ടൂറിസ്റ്റ് ഗൈഡ് പൂള്‍  രൂപീകരണം, 13 തൊഴിലവസരങ്ങളുമായി ബന്ധിപ്പിച്ച് ഉന്നതവിദ്യാഭ്യാസ മേഖല പുന സംഘടിപ്പിക്കുക, 14. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഐ. ഐ. റ്റി, ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക.15. കേന്ദ്ര - സംസ്ഥാന ബന്ധം പുന: സംഘടിപ്പിക്കുക.

B കാര്‍ഷികനയം: 1. കാര്‍ഷിക വായ്പയ്ക്ക് Crop Complex സമീപനം 2 ഗുണ നിലവാരമുള്ള വിത്തിന്്  seed bank . 3 വിളസംകാരണത്തിലുള്ള അനുബന്ധവ്യവസായങ്ങള്‍. 4 പച്ചക്കറി, കൂണ്‍കൃഷി, മത്സ്യം വളര്‍ത്തല്‍, പുഷ്പകൃഷി ഇവയ്ക്ക് ബോധവല്‍ക്കരണം 5 നെല്‍ കൃഷിക്ക്  സബ്സിഡി കൂട്ടുകയും വൈദ്യുതി സൗജന്യമാക്കുകയും ചെയ്യുക. 6.  Pepper development  Board രൂപീകരണം, 7. റബറിന് തറവില വര്‍ഷം തോറും പുതുക്കി നിശ്ചയിക്കുക, 8. സുഗന്ധവ്യജ്നവിളകളുടെ വിലസ്ഥിരത ഉറപ്പാക്കുക, 9. കശുവണ്ടിയുടെ കുത്തക സംഭരണം അവസാനിപ്പിക്കുക, 10. തോട്ടവിളകള്‍ക്ക് പ്രോത്സാഹനം. 11 വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, 12. പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടത്തിന് കേന്ദ്രസഹായം നല്കുക. 13 ഔഷധസസ്യകൃഷി പ്രോത്സാഹിപ്പിക്കുക. 14 ചാലിയാര്‍ പദ്ധതിനടപ്പിലാക്കുക. 15. Irrigation and water shed management വകുപ്പ് രൂപീകരിക്കുക. 16 അഞ്ചേക്കര്‍വരെയുള്ളവര്‍ക്ക് ഭൂനികുതി ഒഴിച്ച് മറ്റു നികുതി കൂലി ഒഴിവാക്കുക, 17. ഉദ്യോഗസ്ഥമേധാവിത്വം അവസാനിപ്പിക്കുക. 18. Production Bonus നല്കുക , 19. തീരദേശ അതോറിറ്റി രൂപീകരിക്കുക, 20. ട്രോളിംഗ് നിരോധിക്കല്‍, 21 കുട്ടനാട് വികസന അതോററ്റിസ്ഥാപിക്കുക.

C വ്യവസായ നയം 1. അനുയോജ്യവ്യവസായ കാലാവസ്ഥസൃഷ്ടിക്കല്‍. 2 മൂല്യാര്‍ജ്ജിതത്വമുള്ള വ്യവസായങ്ങള്‍ തുടങ്ങുക. 3. Information bank ,  4.വൈദ്യുതി ഗതാഗതം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, 5 പരമ്പരാഗ വ്യവസായങ്ങളുടെ സാങ്കേതിക വിദ്യാപരിഷ്കരിക്കല്‍ 6 ചെറുകിട വ്യവസായങ്ങളില്‍ സമരത്തിനു മൊറോട്ടോറിയം , 7. കംമ്പ്യൂട്ടര്‍ - കമ്മ്യൂണിക്കേഷന്‍ വ്യവസായങ്ങള്‍ക്ക് വില്‍പ്പന നികുതി ഒഴിവാക്കല്‍

D ഊര്‍ജ്ജനയം സ്വകാര്യസംരംഭകര്‍ക്ക് വൈദ്യുതി ഉത്പാദന സ്വാതന്ത്യ്രം, 2. ദക്ഷിണ വാതകഗ്രിഡ് നപ്പാക്കല്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം, 3. കായംകുളം തെര്‍മല്‍ പ്ളാന്റ് 4  പൂയം കുട്ടി പദ്ധതി, 5 ആതിരപ്പള്ളി, ഭുതത്താന്‍കെട്ട് കുറ്റാടി പദ്ധതികല്‍ നടപ്പാക്കുക, 6. സൗരോര്‍ജ്ജം ബയോഗ്യാസ്, വിന്‍ഡ്മില്‍ ഇവയില്‍ നിന്ന് ഊര്‍ജ്ജം സംഭരണം. 8 സര്‍ക്കാര്‍ വൈദ്യുതി നയം പ്രഖ്യാപിക്കുക.


E വിദ്യാഭ്യാസനയം . അദ്ധ്യാപക- വിദ്യാര്‍ത്ഥി അനുപാതം പുന:നിര്‍ണ്ണയിക്കല്‍, 2. ക്രമേണ മോഡറേഷന്‍ നിര്‍ത്തുക  3. Skill Improvement അടിസ്ഥാനമാക്കി കോഴ്സുകള്‍ തുടങ്ങുക., 4. ഓരോ സ്കൂളിലും വര്‍ക്ക് ഷോപ്പ് , 6. ലോകവ്യാപകമായി ഡിമാന്റുള്ള കോഴ് സുകള്‍ തുടങ്ങുക, 7. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ സ്വാശ്രയ കോഴ്സുകള്‍   8. മാനവ വിഭവശേഷികയറ്റുമതി, 9. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ഐ. ഐ. റ്റി, ഐ.ഐ. എം. തുടങ്ങിയ സ്ഥാപനങ്ങല്‍ തുടങ്ങുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം,10 വിദേശ ജോലിക്കുപോകുന്ന പാവപ്പെട്ടവര്‍ക്ക് വായ്പാസൗകര്യം ഏര്‍പ്പെടുത്തല്‍. 11 സര്‍ക്കാര്‍ സമഗ്രവിദ്യാഭ്യാസനയം പ്രഖ്യാപിക്കുക.

F പരിസ്ഥിതി. 1. പരിസ്ഥിതിയുമായി ഇണങ്ങിചേര്‍ന്നുള്ള വികസനം, 2. വനഭൂമിയുടെ തിര്‍ത്തി നിര്‍ണയം . 3 മാഞ്ചിയം , തേക്ക് തുടങ്ങിയവ ദീര്‍ഘകാലകൃഷിയാക്കുക. 4 വ്യവസായശാലകളിലെ മലനീകരണ നിയന്ത്രണം. 5 നഗരങ്ങളിലെ മലനീകരണ നിയന്ത്രണം. 6 മണ്ണൊലിപ്പ് തടയാന്‍ നടപടിയുട ആവശ്യകത.

ഈ നയരൂപരേഖയെഅടിസ്ഥാനമാക്കി പാര്‍ട്ടി പ്രവര്‍ത്തിക്കണം...